2010, നവംബർ 25, വ്യാഴാഴ്‌ച

മലയിലെ പ്രാര്‍ത്ഥന !

അമാലെക്കുമായി യുദ്ധം ചെയ്യുകയാണ് ,യോശുവ .!ദൈവസന്നിധിയില്‍ അഭയ യാചനയുമായി സാക്ഷാല്‍ മോശെ..! അത്യുഗ്രമായ പോരാട്ടം നടക്കുകയാണ്. ദൈവപുരുഷനായ മോശെയുടെ കൈകള്‍ ദൈവസന്നിധിയില്‍ ഉയര്‍ന്നിരുന്നപ്പോള്‍ ഒക്കെയും യോശുവയും ദൈവജനവും തകര്‍ത്തുമുന്നേറി .എന്നാല്‍ തളര്‍ച്ച കാരണം കൈകള്‍ താണ്‌പോയപ്പോള്‍ ഒക്കെയും, ശത്രു സൈന്യം ശക്തി പ്രാപിച്ചു .എന്നാല്‍, എന്താണ് സംഭവിക്കുന്നതെന്ന് മനസിലായപ്പോള്‍ ,അഹരോനും ,ഹൂരും ഓടിച്ചെന്നു മോശെയെ പിടിച്ചൊരു കല്ലിന്മേല്‍ ഇരുത്തി ,ഇരുപ്പുറവും നിന്നുകൊണ്ട് അവന്റെ കൈകള്‍ താണ്‌പോകാതെ താങ്ങിനിര്‍ത്തി.അല്പനെരമല്ല, സൂര്യനസ്തമിക്കുവോളവും..! സായന്തനമായപ്പോഴേക്കും യോശുവ ശത്രുക്കളെ തന്റെ വാളിന്‍റെ വായ്ത്തലയാല്‍ തോല്‍പ്പിച്ചു.


പുറപാടു പുസ്തകത്തില്‍ പതിനേഴാം അദ്ധ്യായം എട്ടുമുതല്‍ പതിനാറുവരെ വാക്യങ്ങളിലെ
സംഭവമാണ് ,മുകളില്‍ വിവരിച്ചിരിക്കുന്നത് .ഈ കാര്യങ്ങള്‍ വിശുദ്ധ വേദപുസ്തകം തുടര്‍മാനമായി വായിക്കുന്ന ഏതൊരാളുടെയും ശ്രദ്ധയ്ക്ക് പലവുരു വിഷയീഭവിച്ചിരിക്കും എന്നതിന് സംശയമില്ല. ഈ കാര്യവിവരണത്തിനൊടുവില്‍ നാം വായിച്ചെത്തുംപോള്‍, അതിന്റെ പതിനാലാം വാക്യം ഇങ്ങിനെയാണ്‌ നാം കാണുന്നത് ;യഹോവ മോശെയോടു :''നീ ഇത് ഓര്‍മ്മക്കായിട്ടു ഒരു പുസ്തകത്തില്‍ എഴുതി,യോശുവയെ കേള്‍പ്പിക്ക.(ഏല്‍പിക്ക എന്നല്ല കേട്ടോ..കേള്‍പ്പിക്ക ..)

ഒരു പുത്തന്‍ ഉണര്‍വനുഭവത്തിനു വേണ്ടി ദൈവസന്നിധിയില്‍ പോരാട്ടത്തിലാണ് ഞാനും, നിങ്ങളും.ഈ വിഷയത്തോടുള്ള ബന്ധത്തില്‍ ദൈവസന്നിധിയില്‍ ആയിരുന്ന ഈ കഴിഞ്ഞ ദിവസം ദൈവാത്മാവ് തന്ന വചന ഭാഗമാണിത്. ഞാന്‍ ഈ ഭാഗം വായിച്ചു കൊണ്ടിരുന്നപ്പോള്‍ എനിക്ക് ലഭിച്ച ആലോചന ഞാനുടനെ എന്റെ കുടുംബവുമായി പങ്കു വെച്ചു.യഥാര്‍ത്ഥത്തില്‍ എന്റെ പരാജയം മനസ്സിലാക്കാന്‍ എനിക്കിടയായി. ദൈവജനമായ ഇസ്രായേലിനെ പറ്റി ,ജനം യുദ്ധ സന്നദ്ധരായി കടന്നുപോയി എന്ന് പറയുന്നു. എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം ,അവര്‍ക്ക് യുദ്ധം ചെയ്തു യാതൊരു പരിചയവും ഇല്ല,എന്ന് മനസിലാക്കാം.മിസ്രയിമിലെ അടിമവേല അവരെ മാനസികമായും ,കായികമായും തളര്തികളഞ്ഞു എന്ന് പറഞ്ഞാല്‍ ,അതി അതിശയോക്തിക്കു വകയൊന്നുമില്ല.ഇത് ഏറ്റവും നന്നായി അറിഞ്ഞവനും നമ്മുടെ ദൈവമാകുന്നു. നമ്മെ ഉള്ളത് പോലെ അറിയുന്ന നമ്മുടെ ദൈവം.പുറ:13:17. ''ജനം യുദ്ധം കാണുമ്പോള്‍ പക്ഷെ അനുതപിച്ചു മിസ്രയിമിലേക്ക് മടങ്ങിപോയെക്കുമെന്നു വെച്ചു ദൈവം അവരെ മരുഭൂമിയില്‍ കൂടി ചുറ്റി നടത്തി.
നാം വായിക്കുന്നില്ലേ...''.............''.

മോശെ ജനത്തെ പലവുരു ഓര്‍മ്മിപ്പിക്കുന്നുമുന്ടു. ..''യഹോവ നിങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്തു കൊള്ളും ;നിങ്ങള്‍ മിണ്ടാതിരിപ്പിന്‍. എന്നാല്‍ ഒന്നിലധികം ഭാഗങ്ങളില്‍ നാം വായിക്കുന്നു,ജനം മിസ്രയിമില്‍ നിന്നും യുദ്ധസ്സന്നദ്ധരായി കടന്നുപോയി. അമാലെക്യരുമായി യുദ്ധം ഉണ്ടാകുന്നതിനു മുമ്പ് തന്നെ ഒരിക്കലവര്‍ യുദ്ധമുഖത്ത് എത്തപ്പെടുന്നുന്ട്. ചെങ്കടല്‍ കരയിലവര്‍ മരണത്തില്‍ എത്തിയേക്കാം , എന്നുറപ്പിച്ച നിലയിലെക്കെത്തി.യുദ്ധ സന്നദ്ധരായിരുന്നു ,എന്ന് നാം കരുതിയ അവര്‍ ഒന്ന് പൊരുതി നോക്കാനുള്ള ധൈര്യം പോലും പ്രദര്‍ശിപ്പിക്കുന്നില്ല. എന്നു മാത്രമല്ല്ല, അവരുടെ ആപത്ശങ്ക ,ദൈവത്തോടും മോശെയോടും പറഞ്ഞരിയിക്കുകയും ചെയ്തു. സത്യമായും ദൈവം തന്നെ അവര്‍ക്ക് വേണ്ടി യുദ്ധം ചെയ്തു..! യോശുവയുടെ പുസ്തകത്തില്‍ ,നാം പലയാവര്‍ത്തി വായിക്കുന്നു;യഹോവയാണ് അവര്‍ക്ക് വേണ്ടി യുദ്ധം ചെയ്തത്,എന്ന്.

ചെങ്കടല്‍ പ്രയാണവും കഴിഞ്ഞു മുന്നേറുന്ന ദൈവജനത്തോടു അപ്രതീക്ഷിതമായി പോരാട്ടത്തിനെത്തുകയാണ്,അമാലേക്കും സൈന്യവും .ദൈവ മക്കളുടെ ജീവിതത്തില്‍ ശത്രുവിന്റെ ആക്രമണം എപ്പോഴും അപ്രതീക്ഷിതമായിരിക്കും.ആയുധങ്ങള്‍ ധരിച്ചു സദാ തയ്യാറായിരിക്കുക എന്നത് മാത്രമാണ് ,കരണീയം. ഇവിടെ അവര്‍ ശത്രുക്കളോടു പൊരുതുക തന്നെ ചെയ്തു.യോശുവ അവര്‍ക്ക് നേതൃത്വം നല്‍കി.യുദ്ധം രണ്ടാം നാളിലേക്ക് നീണ്ടു.നമ്മുടെ ആത്മീയ യാത്രയിലും ഒരു പക്ഷെ നാളുകള്‍ നീളുന്ന പോരാട്ടം ഉണ്ടായേക്കാമെന്ന് കര്‍ത്താവ് ഇന്നലെയെന്നെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഞാന്‍ നോക്കി..അവരെത്ര പൊരുതിട്ടും, അവര്‍ അമാലേക്കിനെ ജയിച്ചില്ല. അവരുടെ ഇച്ഛാശക്തിയോ, പോരാട്ടവീര്യമോ..അവര്‍ക്ക് ജയം കൊണ്ടുവന്നില്ല.എന്തുകൊണ്ടാണ് എന്ന് ഞാന്‍ ചിന്തിച്ചുനിന്നപ്പോള്‍ കര്‍ത്താവ്‌ എന്നെ മലയിലേക്കു ചൂണ്ടി കാണിച്ചു.അവിടെ ഞാന്‍ കണ്ടു ,ദൈവപുരുഷനായ മോശയെ....ഏകനായി ദൈവത്തോട് നിലവിളിക്കുന്ന ഭൂതലത്തിലെക്കും ഏറ്റവും സൌമ്യനായ മനുഷ്യനെ..! അവിടെ ഞാനെന്റെ കുറവ് കണ്ടെടുക്കുകയായിരുന്നു..! അപ്പസ്തൊലന്റെ വാക്കുകളും എന്റെ അത്മാവിലുയര്‍ന്നു..എഫെ:6:18.

ഞാന്‍ കണ്ടു ,ഒരു കുഞ്ഞു സ്ഥലംസഭ ; അത്മീയാരിഷ്ടതയുടെ നൂല്പാലത്തില്‍ കുറെ വിശ്വാസികള്‍ ..!കടുത്തപോരാട്ടം..നടക്കുകയാണ്..നയതന്ത്രതയുടെ ,-യുധസന്നദ്ധതയുടെ അഭാവം നിഴലിക്കുന്ന യുദ്ധഭൂമി.....ഞാന്‍ പകച്ചു ചുറ്റും നോക്കിയപ്പോള്‍ കണ്ടു..വിശ്വാസ ഭവനത്തിന്റെ ഉള്ളിലോരിടത്തിരുന്നു കരങ്ങള്‍ വിരിച്ചുപിടിച്ചു...വിലപിക്കുന്നൊരു..വാര്‍ദ്ധക്യം .! മറ്റാരുമില്ലേ.?എന്റെ കണ്ണുകള്‍ ആവലോടെ നോക്കി..കണ്ടു...ഞാനവരെ..അഹരോനെയും ,ഹൂരിനെയും....അവരൊരു മൂലക്കിരുന്നു യുദ്ധഗതിയെ വിലയിരുത്തുകയാണ്..!ഞാനെന്നിലേക്ക് നോക്കി..ഇവരിലാരാണ്..ഞാന്‍.? ആ നിലവിളിക്കുന്ന മോശെ....അല്ല..ഹൂരിനോപ്പം അലസ്സനായി പോയ അഹരോന്റെ സ് സ്ഥാനമാനെനിക്ക് എന്ന് ഞാന്‍ മനസ്സോടെ സമ്മതിച്ചു...ദൈവമേ ഇനി ഞാനെന്താണ് ചെയ്യേണ്ടത്..?..അതാ നോക്കൂ...ദൈവം എന്നോടു പറഞ്ഞു.ഞാന്‍ കണ്ടു ,ആരോ ഓടിച്ചു വിട്ടതുപോലെ മോശെയുടെ അരികിലേക്ക് ഒടിചെല്ലുന്നു..അവര്‍ ..അഹരോനും,ഹൂരും. അവരോടി ചെന്ന് മോശെക്കു -അവന്റെ മധ്യസ്ഥതയില്‍ -വലംകൈയ്യുടെ കൂട്ടായ്മ കൊടുത്തു. മോശെയുടെ കരങ്ങള്‍ ശക്തി പ്രാപിച്ചു.അവര്‍ ഒരുമിച്ചു സ്വര്‍ഗത്തിലേക്ക് നോക്കി..ഞാനും..! ദൈവം എഴുനേറ്റു....ദാവിദിന്റെ കണ്ണിലൂടെ ഞാനാ കാഴ്ച കണ്ടു.... അതിപ്രകാരമായിരുന്നു. ''ഭൂമി ഞെട്ടിവിറച്ചു.മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി...... ........ ........... അവന്‍ ആകാശം ചായച്ചിരങ്ങിവന്നു..കൂരിരുള്‍ അവന്റെ കാല്കീഴുന്ടായിരുന്നു............ .......... ... അവന്‍ അസ്ത്രം എയ്തു അവരെ ചിതറിച്ചു....മിന്നലയച്ചു അവരെ തോല്‍പ്പിച്ചു.. സങ്കീ:18:7,9,14.

ഞാന്‍ തിരിച്ചു കുന്നിറങ്ങി ...അവിടെ ഇസ്രയേല്‍ പാളയത്തില്‍ നിന്നും ഉയരുന്ന രാജ കോലാഹലം ..!സംഖ്യ :23:21. ഞാന്‍ ദൈവത്തോട് പറഞ്ഞു..ആത്മാര്‍ഥമായി ,ദൈവമേ ,ആ മോശെ ആകണമെന്ന് ഇന്ന് നീ എന്നെ കുറിച്ചാഗ്രഹിക്കുന്നു..എനിക്ക് കഴിയാത്തതൊന്നും തന്നെ അവിടുന്നെന്നില്‍ നിന്നും, ആവശ്യപ്പെടില്ല എന്നെനിക്കറിയാം.. അവര്‍ ഒരു പാടു പൊരുതു ..എങ്കിലും ..ജയിച്ചില്ല..കര്‍ത്താവേ..! ഇത് ഞങ്ങളുടെ അവസ്ഥയാണ്...ഞങ്ങളത് അംഗീകരിക്കുന്നു....പ്രാര്‍ത്ഥനയില്ല ; പരിശ്രമം മാത്രം.. ചില മോശെ മാര്‍ അവിടവിടെ ഇടിവില്‍ നില്‍ക്കുന്നത് മാത്രമാണ് എകാശ്വാസം ..!അവിടെയും കൂട്ടായ്മയുടെ കരം പിടിക്കാന്‍ ഒരു ഹൂരിനെയോ, അഹരോനെയോ കാണുവാനുമില്ല...അവിടുന്നോര്‍മ്മിപ്പിക്കുന്നു, ഈ തളര്‍ച്ചയും ഒരു പോരാട്ടത്തിന്റെ പരിണിതഫലമാണ്.അമാലേക്ക് തന്നെയായിരുന്നു,ഇവിടെയും പ്രതിയോഗി.! അവന്റെ ശക്തിയെ പറ്റി നല്ല ബോദ്ധ്യമുന്ടായിരുന്നിട്ടും,ക്രുപയിലാശ്രയിക്കാത്ത ദൈവജനത്തിന്റെ വൃഥാ പരിശ്രമത്തില്‍ അവര്‍ പരാജയം രുചിച്ചു.അവര്‍ പരാജയപ്പെടെണ്ടവരോ..?

അല്ല; നാം വിജയത്തില്‍ നിന്നും വിജയത്തിലേക്ക് കുതിക്കേന്ടവര്‍ ആകുന്നു. നമുക്കവന്റെ കൃപയിലാശ്രയിക്കാം ...അതുമതി നമുക്ക്..നമുക്ക് ദൈവസന്നിധിയിലേക്ക്‌ ഒടിചെല്ലാം .. നമുക്കവിടുത്തോടു പറയാം ;ദൈവമേ ഞങ്ങള്‍ നിന്നിലാശ്രയിക്കുന്നു..നിന്നില്‍ മാത്രം.. ഞങ്ങളെ അവിടുന്നു ബലപ്പെടുത്തെണമേ..അമാലേക്കിന്റെ യുദ്ധ തന്ത്രങ്ങളോട് പൊരുതി നേടുവാന്‍ തക്ക ആത്മബലവും, ശക്തിയും ഞങ്ങളില്‍ പകരണമേ .. ദൈവത്തിന്റെ സര്‍വായുധവര്‍ഗ്ഗവും ധരിച്ചു നിന്ന് ശത്രുവിനോട് പോരാടുവാന്‍ ഞങ്ങളെ സഹായിക്കണേ.....!

ഈ പ്രാര്‍ത്ഥനയും ,സമര്‍പ്പണവും നമ്മെ ഉണര്‍വിലേക്ക് നയിക്കും .ഒപ്പം ഒരിക്കലും വറ്റാത്തതും, നമുക്ക് ജീവനും ,ചൈതന്യവും പകര്‍ന്നു തരുന്നതുമായ ജീവവചന സരണിയില്‍ നിന്നും ,പാനം ചെയ്തും,മനനം ചെയ്തും നമുക്ക് നമ്മുടെ ആത്മീയ യാത്ര തുടരാം ...ദൈവം നമ്മെ സഹായിക്കട്ടെ .....! ആമേന്‍!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ