2010, നവംബർ 26, വെള്ളിയാഴ്‌ച

വെറും പാത്രങ്ങളോ?

മഹാസമുദ്രതിന്റെ നടുവിലൊരാള് കുടിവെള്ളം കിട്ടാതെ വലഞ്ഞുപോയി എന്നു കേട്ടാല്, അതിശയത്തിനു വകയൊന്നുമില്ല. സമുദ്രജലമാരും കു‌‌‌‌‌‌‌ടിക്കാറില്ലല്ലൊ?

എന്നാലിതു സംഭവിക്കുന്നതു സ്വന്തം കിണറ്റുകരയിലാണെങ്കിലൊ..!

സഹതപിക്കുകയല്ലാതെ എന്തുചെയ്യും?

ആദ്യമെ കിണറു അ യാളുടെ സ്വന്തമാണു. വെള്ളം കോരിയെടുക്കാനായി പാളയും കയറുമുണ്ടൂതാനും. പിന്നെവിടെയാ കുഴപ്പം..? അയാളതു കോരിക്കുടിക്കുന്നില്ല. അല്ലെങ്കില് കോരിക്കൊടുക്കാനായിട്ട് ആരുമില്ല. ഇതൊരു വല്ലാത്ത അവസ്ഥയാ‍ണു കേട്ടോ..! എല്ലാമുണ്ടായിട്ടും ഇല്ലായ്മ…..! ദാരിദ്ര്യം…….!

ഇതാണ് ഇന്നത്തെ പുതുതലമുറയുടെ അത്മീയ നിലയും…! ആക്ഷരീകമായി മഹാസമ്പന്നരാണവര്.നാം അങ്ങനെയാണവരെ മനസ്സിലാക്കിച്ചിരിക്കുന്നതു
വളറ്ന്നു വരുന്ന പുതു തലമുറയെ -അവരുടെ അത്മീയ നിലവാരത്തെ സൂക്ഷ്മശോധന ചെയ്യുന്ന ഏതൊരാള്ക്കും,മനസ്സിലാക്കാനാവും അവരിലനേകരുടെയും ആത്മീയ പാപ്പരത്തം..!പണ്ടുകാലത്തു നമ്മുടെ പോയ തലമുറ സായത്തമാക്കിയിരുന്ന ആത്മീയാഭ്യുന്നതിയുടെ വിഴുപ്പുഭാണ്ഡവും പേറിയാണവരുടെ യാത്ര…!പാരമ്പര്യത്തില്പുകഴുവാനില്ലെന്നു പറയുകയും ആ നിസ്സഹായതയിലേക്കു അവരെ കൊണ്ടെത്തിക്കുകയും ചെയ്തതിലൊന്നും നമുക്കുമില്ലെ ഒരു പങ്ക്?! യുവത്വത്തെ ആത്മീയചൈതന്യത്തിലേക്കും വചനപരിജ്ഞാനത്തിലേക്കും വളര്ത്തിയെടുക്കുക എന്ന അതിഗൌരവതരമായ താത്പര്യത്തോടെ നാം തുടങ്ങിവെച്ഛ പല കാര്യങ്ങളും വഴിമുട്ടിപോകുകയോ, വഴിമാറി പോകുകയോ ചെയ്തു എന്നതല്ലെ സത്യം?! ഇന്നു മറ്റുള്ളവര് നമ്മുടെ കുഞ്ഞുങ്ങളെ നോക്കുമ്പോള് വചനസംബന്ദ്ധമായി പരിജ്ഞാനമില്ലതെ വിളറിവെളുത്തു വല്ലാത്തൊരു ആത്മീയ ഗ്രഹണി പിടീച്ച്…..! ചുമ്മാ വായിച്ചുരസിക്കാനൊരു തമാശയെഴുതിയതല്ല.വളരുന്ന പാല്കുരുന്നുകള്ക്കു പാലുപോലും സമയാസമയങ്ങളില് ലഭിക്കുന്നില്ലെന്നു വന്നാല്,അതു അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും. പാത്രത്തില്നിന്നും പാലുകോരി കൊടുക്കാനായി നിയമിക്കപെട്ടവരാകട്ടെ അതിനുള്ള പുത്തനറീവുകളൂം പുതിയ സാധ്യതകളൂം ആരാഞ്ഞുകൊണ്ടീരിക്കുകയാണിപ്പോഴും….! അതുകൊണ്ടൂ സംഭവിക്കുന്നതു അവറ്ക്കു അത്മീയ വളറ്ച ഉണ്ടാവുന്നില്ലെന്നു മാ‍ത്രമല്ല; അവര് മറ്റെവിടെയൊക്കെയൊ ചെന്നെത്തിപ്പെടുകയാണ്. അവരഭിമുഖീകരിക്കുന്ന സാഹചര്യങ്ങളീലും ,നേരിടേണ്ടിവരുന്ന ആശയസംഘട്ടനവേളകളീലും അവരാകെ പതറുകയാണ്. ഉപദേശസത്യങ്ങളേ പറ്റി തികഞ്ഞ ബൊധ്യമില്ലാത്തത്, ,വിശ്വാസം, പ്രത്യാശ,നിത്യത , എന്നിവയിലൂന്നിയുള്ള ഖണ്ഡനസ്വഭാവമുള്ള ചോദ്യങ്ങളുടെ മുമ്പിലവരെ വലച്ഛുകളയുന്നു. അതു മാത്രമല്ല വേതാ‍ള വൈതനികന്മാരായ ഈശ്വരനിഷേധികളൂടെ യുക്തിചിന്തകള്ക്കു മുമ്പിലും അവരാകെ അങ്കലാപ്പിലാണ്.
രാജ്യാന്തര തലത്തിലും, സോണൂകളായി തരംതിരിച്ഛും, സിമ്പോസിയങ്ങളും ,സെമിനാറുകളുമല്ല നമുക്കിന്നാവശ്യം..മനസ്സലിവുള്ള ദൈവം ക്രുപാദാനമായി ,നമ്മിലേക്കു പകര്ന്നുതന്നിരിക്കുന്ന വചനസമ്പത്തില്നിന്നും,ദാഹിച്ഛു പൊറുതിമുട്ടിയിരിക്കുന്നവര്ക്കു യാതൊരു മടിയും കൂടാതെ സൌജന്യമായി പകര്ന്നു കൊടുക്കുക….ഇന്നു പലയിടങ്ങളിലും കാണുന്ന ലഘുവായ ചികിത്സകൊണ്ടു യാതൊരു ഗുണവുമില്ലതന്നെ. അറിവു മാത്രം പകറ്ന്നു നല്കി എല്ല്ലമായി എന്നു ആശ്വസിച്ചിരിക്കുന്നവരുണ്ട്,അനേകരായി..! അറിവ് ആവശ്യമാണു..അതവരെ ദൈവത്തെ കുറിച്ഛുള്ള പരിജ്ഞാനത്തിലെത്തിക്കുമെങ്കില്. നമുക്കറിയാം യിസ്രയെല്യരെല്ലാം ദൈവത്തെകുറിച്ഛ് ധാരാളം അറിവുള്ളവരായിരുന്നു. ‘ഞാനാകുന്നു എന്നുള്ളവനെന്ന‘ തു യഹോവയെ കുറിച്ഛുള്ള അവരുടെ വലിയ അറിവായിരുന്നു. ദൈവപരമായ അറിവിലവര് അതുല്യരയിരുന്നു. യഹോവയും അരുളീചെയ്യുന്നതു ;“ ഇതു പോലെ മറ്റൊരു ജാതിക്കും ദൈവം തന്നെകുറിച്ഛു വെളീപ്പെടുത്തിയിട്ടില്ല “ എന്നത്രെ…! എന്തൊരു ശ്രേഷ്ട്മായൊരു ജാതി…അല്ലെ..! ഈ ജ്ജതിയെ നോക്കി ദൈവം സഹതപിക്കുന്നതും നാം കാണുന്നു; ഹൊശേയാവിലൂടെ….” പരിജ്ഞാനമില്ലയ്കയാലെ എന്റെ ജനം നശിച്ഛുപോകുന്നു..! “ എന്താണു കാരണം..? അവരുടെ അറിവു വറ്ദ്ധിച്ഛപ്പോഴും അവര് ദൈവത്തെ കുറിച്ഛുള്ള പരിജ്ഞാനത്തിലാകട്ടെ ശുഷ്കിച്ചവരായിരുന്നു. ഞാനകുന്നു എന്നു നാമമുള്ളവനെന്നും,അടുത്തുകൂടാത്ത വെളിച്ഛത്തില് വസിക്കുന്നവനായും അവരവിടുത്തെ അരിഞ്ഞു.അങ്ങിനെ പല അരിവുകളും അവര് സ്വന്തമാക്കി വെച്ഛു.എന്നാലൊ ഭക്തനായ ദാവീദ് പാടുന്നതു..” യഹൊവ നല്ലവനെന്നു രുചിച്ഛറിവിന്. “ ഇവിടെ പരിജ്ഞാനം കാണാനാകുന്നു. ഈ അറിവിന്റെ മാമലകളോട് ഹൊശെയ തുടര്ന്നു പറയുന്നതും മറ്റൊന്നല്ല..”നാം അറിഞ്ഞുകൊള്ക… യഹൊവയെ അറിവാന് നാം ഉത്സാഹിക്ക…അവന്റെ ഉദയം പ്രഭാതം പോലെ നിശ്ചയമുള്ളതു..അവന് മഴ പോലെ ഭൂമിയെ നനക്കുന്ന പിന്മഴ പോലെ തന്നെ നമ്മുടെ അടുക്കല് വരും..” നമ്മുടെ വളര്ന്നു വരുന്ന തലമുറയുടെ ഭാവി നമ്മുടെ കൈകളിലാണൂ..നാം എങ്ങോട്ടു തിരിച്ചു വിടുന്നുവൊ ആ വഴി അവരൊഴുകും….ഇനി നമ്മുടെ ഭാഗത്തുനിന്നും അതിനു ശ്രമമുണ്ടായില്ലെങ്കിലൊ..അവരില്നിന്നും നമുക്കെന്തു പ്രതീക്ഷിക്കനാവും..?വലിയ ആപത്തിലേക്കാവും അവരുടെ യാത്ര പിന്നെ……. ഇങ്ങനെ ഉണങ്ങി കരിഞ്ഞല്ല ;വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും, ആറ്റരികെ വേരൂന്നിയതുമായ തൊക്കെ ,ഇല വാടാത്തതും ,വരള്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായ്ചുകൊണ്ടീരിക്കും…..വറള്ച വരും നിശ്ചയം..! ഹോശെയാവതു ഓര്മ്മിപ്പിക്കുന്നുണ്ട്.
ആ വരുവാനുള്ള വറുതിയെ പറ്റി ബൊധമുള്ളവരായി നാം ഉണര്ന്നു പ്രവറ്ത്തിക്കുക.. ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്കുക…ജീവന്റെ ചൈതന്യത്തിലവരെ നാഥന്റെ നാലിലേക്ക് ഒരുക്കി..വരും നാളെകളീലും കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവായ് ഇടവരട്ടെ..ഇല്ലെങ്കിലൊ എന്തു സംഭവിക്കുമെന്നു…യിരമൈയാവ് ഓര്മ്മിപ്പിക്കുന്നു.”അവരുടെ വറുതിയില് അവരുടെ കുലീനന്മാര് അടിയാരെ വെള്ളത്തിനയക്കുന്നു.അവര് കുളങ്ങളുടെ അടുക്കല്ചെന്നിട്ട് വെള്ളം കാണാതെ വെറും പാത്രങ്ങളോടെ മടങ്ങിവരുന്നു.അവര് ലജ്ജിച്ചു വിഷണ്ണരായി തലമൂടുന്നു….” 14:1-3. ദൈവം നമ്മെ സഹായിക്കട്ടെ….ദൈവത്തിനു മഹത്വം..!!

നന്ദി..

സ്നേഹപൂര്‍വ്വം,
ബോബി ചാര്‍ളി.

1 അഭിപ്രായം: