2010 നവംബർ 30, ചൊവ്വാഴ്ച

ഉണരുവിന്‍ !! ( ഒരു ഉണര്‍ത്തുപാട്ട് )

"അക്കരയ്ക്കു യാത്ര ചെയ്യും സിയോന്‍ സഞ്ചാരീ.." എന്ന ഗാനത്തിന്‍റെ രീതിയില്‍ ഒന്ന് മൂളി നോക്കൂ...

ഉണര്‍ന്നിരിപ്പിന്‍ ... ദൈവജനമേ ...
തെളിയിക്ക ദീപങ്ങള്‍ ജ്വലിച്ചിടട്ടേ... !
രാവുറയ്ക്കുന്നു.. സ്വര്‍ഗ്ഗരാജനെത്തുന്നു
ഗീതകങ്ങള്‍ പാടാം നാഥന്‍ ചേര്‍ത്തിടും നമ്മെ..! (ഉണര്‍ന്നി...)

നെയ്ത്തിരികളെണ്ണയില്ലാതുലഞ്ഞിടുന്നോ...?
നിദ്ര നിന്റെ കണ്ണുകളെ തളര്ത്തിടുന്നോ..?
ലജ്ജിതനായല്ല ശുഭ്ര വസ്ത്രമണിഞ്ഞു....
വേഗമെത്തും നാഥനെ നാമെതിരെല്‍ക്കണം ..! (ഉണര്‍ന്നി...)

കള്ളനെപ്പോല്‍ നാഥനെത്തും കണ്ണടക്കല്ലേ...
കാഹളത്തിന്‍ നാദം കേള്‍ക്കും കാതടക്കല്ലേ ...
യേശുനാഥന്‍ പകര്‍ന്നുതന്ന ദിവ്യവെളിച്ചത്തില്‍ ..
ഉണര്‍ന്നിരിക്കാം, വേലകള്‍ ചെയ്യാം, നാഥന്‍ മാനിക്കും ! (ഉണര്‍ന്നി...)

കള്ളവുമെല്ലാ, ചതിയും ,വിട്ടീ നശ്വരലോകത്തില്‍ ...
ഉള്ളൊരു കാലമനശ്വരസ്നേഹം പാടി ഉണര്‍ത്തിക്കാം ...
ചാകാപ്പുഴുവും ,കെടാത്ത തീയും, പാടെയൊഴിഞീടാന്‍.....
ചാകുകിലും നാം സഹജരൊടൊന്നായാഹ്വാനം ചെയ്യാം..! (ഉണര്‍ന്നി...)

രോഗമില്ല .. ശാപമില്ല .. സന്താപവുമില്ലാ ...
നശ്വരലോകം വാഴും ഭീതിയുമില്ലൊരു ലേശവുമേ...
കുഞ്ഞ്ഞാട്ടിന്‍ മുഖശോഭയതില്‍ ആനന്ദോത്സുകരായ് ..
കാലാകാലം വാഴും നമ്മൾ ശോഭാപൂരിതരായ്...!!! (ഉണര്‍ന്നി...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ