2010, നവംബർ 30, ചൊവ്വാഴ്ച

ഉണരുവിന്‍ !! ( ഒരു ഉണര്‍ത്തുപാട്ട് )

"അക്കരയ്ക്കു യാത്ര ചെയ്യും സിയോന്‍ സഞ്ചാരീ.." എന്ന ഗാനത്തിന്‍റെ രീതിയില്‍ ഒന്ന് മൂളി നോക്കൂ...

ഉണര്‍ന്നിരിപ്പിന്‍ ... ദൈവജനമേ ...
തെളിയിക്ക ദീപങ്ങള്‍ ജ്വലിച്ചിടട്ടേ... !
രാവുറയ്ക്കുന്നു.. സ്വര്‍ഗ്ഗരാജനെത്തുന്നു
ഗീതകങ്ങള്‍ പാടാം നാഥന്‍ ചേര്‍ത്തിടും നമ്മെ..! (ഉണര്‍ന്നി...)

നെയ്ത്തിരികളെണ്ണയില്ലാതുലഞ്ഞിടുന്നോ...?
നിദ്ര നിന്റെ കണ്ണുകളെ തളര്ത്തിടുന്നോ..?
ലജ്ജിതനായല്ല ശുഭ്ര വസ്ത്രമണിഞ്ഞു....
വേഗമെത്തും നാഥനെ നാമെതിരെല്‍ക്കണം ..! (ഉണര്‍ന്നി...)

കള്ളനെപ്പോല്‍ നാഥനെത്തും കണ്ണടക്കല്ലേ...
കാഹളത്തിന്‍ നാദം കേള്‍ക്കും കാതടക്കല്ലേ ...
യേശുനാഥന്‍ പകര്‍ന്നുതന്ന ദിവ്യവെളിച്ചത്തില്‍ ..
ഉണര്‍ന്നിരിക്കാം, വേലകള്‍ ചെയ്യാം, നാഥന്‍ മാനിക്കും ! (ഉണര്‍ന്നി...)

കള്ളവുമെല്ലാ, ചതിയും ,വിട്ടീ നശ്വരലോകത്തില്‍ ...
ഉള്ളൊരു കാലമനശ്വരസ്നേഹം പാടി ഉണര്‍ത്തിക്കാം ...
ചാകാപ്പുഴുവും ,കെടാത്ത തീയും, പാടെയൊഴിഞീടാന്‍.....
ചാകുകിലും നാം സഹജരൊടൊന്നായാഹ്വാനം ചെയ്യാം..! (ഉണര്‍ന്നി...)

രോഗമില്ല .. ശാപമില്ല .. സന്താപവുമില്ലാ ...
നശ്വരലോകം വാഴും ഭീതിയുമില്ലൊരു ലേശവുമേ...
കുഞ്ഞ്ഞാട്ടിന്‍ മുഖശോഭയതില്‍ ആനന്ദോത്സുകരായ് ..
കാലാകാലം വാഴും നമ്മൾ ശോഭാപൂരിതരായ്...!!! (ഉണര്‍ന്നി...)

2010, നവംബർ 26, വെള്ളിയാഴ്‌ച

ആരാണെന്നറിയാമോ?

ഒരിക്കല്‍ ഇംഗ്ലണ്ടിലെ രാജ്ഞിയുടെ കൊച്ചുമകള്‍ ഒരു ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു. ഗ്രാമത്തിലെത്തി, മുന്നോട്ടു നടക്കുന്നേരം എതിരെ വന്ന ഒരാള്‍ രാജകുമാരിയോടു ചോദിച്ചു;
"ഏയ്‌, പെണ്‍കുട്ടീ.. നീ ആരാണ്..?"
അവളുടെ മറുപടി വളരെ വ്യക്തമായിരുന്നു:
“ഞാനാരാണെന്ന് പറയാനായി ഒന്നുമില്ല... എന്നാലെന്റെ വല്യമ്മ ഇംഗ്ലണ്ടിലെ മഹാറാണിയാണ്."

വെറും പാത്രങ്ങളോ?

മഹാസമുദ്രതിന്റെ നടുവിലൊരാള് കുടിവെള്ളം കിട്ടാതെ വലഞ്ഞുപോയി എന്നു കേട്ടാല്, അതിശയത്തിനു വകയൊന്നുമില്ല. സമുദ്രജലമാരും കു‌‌‌‌‌‌‌ടിക്കാറില്ലല്ലൊ?

എന്നാലിതു സംഭവിക്കുന്നതു സ്വന്തം കിണറ്റുകരയിലാണെങ്കിലൊ..!

സഹതപിക്കുകയല്ലാതെ എന്തുചെയ്യും?

ആദ്യമെ കിണറു അ യാളുടെ സ്വന്തമാണു. വെള്ളം കോരിയെടുക്കാനായി പാളയും കയറുമുണ്ടൂതാനും. പിന്നെവിടെയാ കുഴപ്പം..? അയാളതു കോരിക്കുടിക്കുന്നില്ല. അല്ലെങ്കില് കോരിക്കൊടുക്കാനായിട്ട് ആരുമില്ല. ഇതൊരു വല്ലാത്ത അവസ്ഥയാ‍ണു കേട്ടോ..! എല്ലാമുണ്ടായിട്ടും ഇല്ലായ്മ…..! ദാരിദ്ര്യം…….!

ജീവന്‍ രക്ഷാ യോജന!

ഇന്ന് നമുക്കുചുറ്റും ധാരാളം ജീവന്‍രക്ഷാ യോജനകളുടെ ബഹളമാണ്. ദേശസാല്‍കൃതവും അല്ലാത്തതുമായ ഒട്ടനവധി കമ്പനികള്‍ ഈ മേഖലയില്‍ ഉണ്ട്. ടാറ്റാ, ബജാജ്, റിലയന്‍സ്, തുടങ്ങിയവ ഇവയില്‍ ചിലതാണ്. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും ലക്ഷ്യം വെച്ച് വിവിധ തരത്തിലുള്ള പോളിസികള്‍ അവര്‍ അവതരിപ്പിക്കുന്നു. ഇതിലൊക്കെയും ആകൃഷ്ടരായി അനവധിയാളുകള്‍ തങ്ങളുടെ പണം നിക്ഷേപിക്കുകയും ചെയ്യുന്നു.

ഈ പോളിസികളുമായി നമ്മെ സമീപിക്കുന്നവര്‍ വളരെ വാചാലതയോടെ നമ്മോടു ഇതിന്റെ നല്ല വശത്തെപ്പറ്റി സംസാരിക്കും .ആ നല്ല വശം മാത്രം കണ്ടു നാം അതില്‍ ചേരുകയും ചെയ്യും. എന്നാല്‍ ഇതിലൊക്കെ മറഞ്ഞിരിക്കുന്ന ചില സത്യങ്ങള്‍ (ഹിഡന്‍ ഫാക്ട്സ്) ഉണ്ട് എന്നത് അവര്‍ നമ്മെ അറിയിക്കില്ല. ഈ മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ എന്നത് ആ പോളിസി എടുക്കുന്നതിലൂടെ നമുക്ക് വന്നേക്കാവുന്ന നഷ്ടങ്ങളാണ്. ഈ നഷ്ടസാദ്ധ്യതകളെപ്പറ്റി പിന്നീട് പറയാം.

ശരിക്ക് ചിന്തിച്ചാല്‍ നമുക്ക് ഒരു ജീവന്‍രക്ഷാ യോജന (പദ്ധതി) ആവശ്യമാണ്‌. ആവശ്യമെന്നല്ല, വളരെ അത്യാവശ്യമാണ്. ഇത് തിരഞ്ഞെടുക്കുന്നതിലാണ് കാര്യമിരിക്കുന്നത്. എനിക്കും ഒരു ജീവന്‍ രക്ഷാ പദ്ധതിയെ പറ്റിയാണ് പറയുവാനുള്ളത്. എന്നാല്‍ ഇത് മറ്റു സ്കീമുകള്‍ പോലെയല്ല. മേല്പറഞ്ഞ പോളിസികളുടെ കാര്യം നാം ചിന്തിച്ചാല്‍ അതിലൊക്കെയും നാം ശ്രദ്ധിക്കാത്ത ചില വശങ്ങളുണ്ട്. അത് ഞാന്‍ പറഞ്ഞു തരാം..

2010, നവംബർ 25, വ്യാഴാഴ്‌ച

മലയിലെ പ്രാര്‍ത്ഥന !

അമാലെക്കുമായി യുദ്ധം ചെയ്യുകയാണ് ,യോശുവ .!ദൈവസന്നിധിയില്‍ അഭയ യാചനയുമായി സാക്ഷാല്‍ മോശെ..! അത്യുഗ്രമായ പോരാട്ടം നടക്കുകയാണ്. ദൈവപുരുഷനായ മോശെയുടെ കൈകള്‍ ദൈവസന്നിധിയില്‍ ഉയര്‍ന്നിരുന്നപ്പോള്‍ ഒക്കെയും യോശുവയും ദൈവജനവും തകര്‍ത്തുമുന്നേറി .എന്നാല്‍ തളര്‍ച്ച കാരണം കൈകള്‍ താണ്‌പോയപ്പോള്‍ ഒക്കെയും, ശത്രു സൈന്യം ശക്തി പ്രാപിച്ചു .എന്നാല്‍, എന്താണ് സംഭവിക്കുന്നതെന്ന് മനസിലായപ്പോള്‍ ,അഹരോനും ,ഹൂരും ഓടിച്ചെന്നു മോശെയെ പിടിച്ചൊരു കല്ലിന്മേല്‍ ഇരുത്തി ,ഇരുപ്പുറവും നിന്നുകൊണ്ട് അവന്റെ കൈകള്‍ താണ്‌പോകാതെ താങ്ങിനിര്‍ത്തി.അല്പനെരമല്ല, സൂര്യനസ്തമിക്കുവോളവും..! സായന്തനമായപ്പോഴേക്കും യോശുവ ശത്രുക്കളെ തന്റെ വാളിന്‍റെ വായ്ത്തലയാല്‍ തോല്‍പ്പിച്ചു.